തിരുവനന്തപുരം: കോട്ടണ്‍ ഹില്‍ സ്കൂളിലെ പ്രഥമാധ്യാപികയായിരുന്ന ഊര്‍മിള ദേവിയുടെ സ്ഥലംമാറ്റ വിഷയം ഒത്ത് തീര്‍പ്പിലേക്ക്. അധ്യാപിക നല്കിയ പരാതി പരിഗണിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി പികെ അബ്ദുറബ്ബ്. മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ചില രാഷ്ട്രീയക്കാരും മാധ്യമങ്ങളുമാണ് സംഭവം വര്‍ഗീയമായി ചിത്രീകരിച്ചത് ഇതില്‍ ദു:ഖമുണ്ടെന്നും അബ്ദുറബ്ബ് പറഞ്ഞു.
സ്ഥലംമാറ്റ വിവാദത്തില്‍ ഖേദം പ്രകടിപ്പിച്ച് പ്രഥമാധ്യാപിക കെ.കെ ഊര്‍മിള മുഖ്യമന്ത്രിയെ കണ്ടിരുന്നു. തന്‍െറ വാക്കുകള്‍ ആരെയെങ്കിലും വേദനിപ്പിച്ചുണ്ടെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നെന്ന് മുഖ്യമന്ത്രിക്കു നല്കിയ വിശദീകരണ കത്തില്‍ പ്രഥമാധ്യാപിക പറഞ്ഞു. താന്‍ രോഗിയായതിനാല്‍ കോട്ടണ്‍ ഹില്‍ സ്കൂളില്‍ തന്നെ തിരിച്ചു നിയമിക്കണം. എങ്കിലേ തന്‍െറ സത്യസന്ധത തെളിയിക്കാന്‍ കഴിയൂ. വിദ്യാഭ്യാസ മന്ത്രിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല. മന്ത്രിയെ അപമാനിക്കാന്‍ ഗേറ്റ് അടച്ചിട്ടതല്ല. ഉച്ചഭക്ഷണത്തിന്‍െറ ഇടവേളയില്‍ കുട്ടികള്‍ പുറത്തുപോവാതിരിക്കാനാണ് ഗേറ്റ് അടച്ചതെന്നും ഊര്‍മിള ദേവി കുറിപ്പില്‍ പറഞ്ഞു.
Comments