മുംബൈ സി.എസ്.ടി റെയില്‍വേ സ്റ്റേക്ഷനില്‍ തീപിടുത്തം
Text Size
Story Dated: Friday, June 27, 2014 04:37 hrs UTC
മുംബൈ: രാജ്യത്തെ ഏറ്റവും തിരക്കേറിയ മുംബൈയിലെ ഛത്രപതി ശിവാജി ടെര്‍മിനസ് സി.എസ്.ടി റെയില്‍വേ സ്റ്റേഷനില്‍ തീപിടുത്തം. അപകടത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ളെന്നും തീ നിയന്ത്രണ വിധേയമാക്കിയതായും റെയില്‍വേ അധികൃതര്‍ അറിയിച്ചു.ഡി.എന്‍ റോഡിലെ സെന്‍ട്രല്‍ സ്റ്റേഷന്‍്റെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍്റെ നാലാം നിലയിലാണ് തീപടര്‍ന്നു പിടിച്ചത്. ഒന്നാം നമ്പര്‍ പ്ളാറ്റ്ഫോമിനോട് ചേര്‍ന്നാണിത് സ്ഥിതി ചെയ്യുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടകാരണമെന്ന് സംശയിക്കുന്നു. വൈകിട്ട് അഞ്ച് മണിക്കാണ് ഇവിടെ തീ കണ്ടത്. ഉടന്‍ തന്നെ എട്ട് അഗ്നിശമന സേനാ യൂണിറ്റുകളത്തെി തീ നിയന്ത്രണവിധേയമാക്കി. കെട്ടിടത്തില്‍ ഉണ്ടായിരുന്നവരെയെല്ലാം ഒഴിപ്പിച്ചതായി റെയില്‍വേ അറിയിച്ചു. തീ പിടുത്തം മൂലം ജെ.ജെ ഫ്ളൈ ഓവറിലെ വാഹനഗതാഗതം അല്പനേരത്തേക്ക് നിര്‍ത്തിവെച്ചു. തീപിടുത്തം റെയില്‍ ഗതാഗതത്തെ കാര്യമായി ബാധിച്ചില്ലങ്കെിലും സബര്‍ബന്‍ തീവണ്ടി ഗതാഗതം കുറച്ച് നേരത്തേക്ക് തടസപ്പെട്ടു.
Comments