കണ്ണൂര്‍ ഇരിട്ടിയില്‍ ബംഗാളി പെണ്‍കുട്ടിയെ കൂട്ടമാനഭംഗ ചെയ്ത കേസിലെ നാല് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഇവര്‍ക്കുള്ള ശിക്ഷ ജൂണ്‍ 30ന് വിധിക്കുമെന്ന് തലശേരി ജില്ലാ സെഷന്‍സ് കോടതി പറഞ്ഞു. പ്രതികളുടെ ജാമ്യം റദ്ദാക്കിയ കോടതി അവരെ കണ്ണൂര്‍ സബ് ജയിലിലേക്ക് മാറ്റാന്‍ ഉത്തരവിട്ടു. ഉളിക്കല്‍ വയത്തൂര് സ്വദേശികളായ പ്ളാത്തോട്ടത്തില്‍ വീട്ടില്‍ ബിജു (38), കൊമ്പന പറമ്പില്‍ മുഹമ്മദ് സാലി (25), കണ്ണോത്ത് വീട്ടില്‍ മുഹമ്മദ് ഷെരീഫ് (27), മണിപ്പാറ നുച്യാട് നടുതുടിയില് എന്‍.കെ. ജംഷീര്‍ (23) എന്നിവരാണ് കേസിലെ പ്രതികള്‍. അന്യായമായി തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗം ചെയ്തെന്നാണ് പ്രതികള്‍ക്കെതിരെയുള്ള കേസ്.2011 ഡിസംബര്‍ 24ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം. കാമുകനെ തേടിയെത്തിയ ബംഗാളി പെണ്‍കുട്ടിയായിരുന്നു പീഡനത്തിന് ഇരയായത്. സഹോദരി ഭര്‍ത്താവ്, കാമുകന്‍െറ സുഹൃത്ത് എന്നിവരോടൊപ്പം വീരാജ്പേട്ടയിലെത്തി തിരിച്ച് വരുമ്പോഴാണിത്. വീരാജ്പേട്ടക്കടുത്ത പെരുമ്പാടി ചെക് പോസ്റ്റില്‍നിന്ന് മൂവരും ഇരിട്ടിയിലേക്ക് വരാന്‍ ലോറി കയറി. ഇരിട്ടി വയത്തൂരില്വെച്ച് ബന്ധുക്കളെ മര്‍ദിച്ച് അവശരാക്കിയശേഷം ലോറിയിലുള്ളവര്‍ യുവതിയെ പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷന് കേസ്.
Comments