വിമതര്‍ പിടിച്ചെടുത്ത ഇറാഖിലെയും സിറിയയിലെയും പ്രദേശങ്ങളുടെ ഖലീഫയായി അബൂബക്കര്‍ അല്‍ ബാഗ്ദാദിയെ ഐ എസ് ഐ എസ് (ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ലെവന്റ്) പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റില്‍ പോസ്റ്റുചെയ്ത ഓഡിയോ സന്ദേശത്തിലാണ് പ്രഖ്യാപനം.
ഐ എസ് ഐ എസ്സിന്റെയും ലോകം മുഴുവനുമുള്ള മുസ്ലിം മതവിശ്വാസികളുടെയും നേതാവാണ് അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്നാണ് വിമതര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനിടെ , വിമതര്‍ കീഴടക്കിയ തിക്രിത്ത് നഗരത്തിന്റെ നിയന്ത്രണം വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള കടുത്ത പോരാട്ടം സൈന്യം തുടരുകയാണ്. വടക്കുപടിഞ്ഞാറന്‍ ഇറാഖിലെ നിരവധി പ്രദേശങ്ങള്‍ നിയന്ത്രണത്തിലാക്കിയ വിമതര്‍ ജൂണ്‍ 11 നാണ് തിക്രിത്ത് നഗരം പിടിച്ചെടുത്തത്.
Comments