ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാന്‍ സ്ഥലം ലഭിച്ചയിടത്തുപോലും വീതി കൂട്ടാത്തതെന്തെന്ന് ഹൈക്കോടതി. കൊല്ലം-തിരുവനന്തപുരം, ആലപ്പുഴ-ഹരിപ്പാട് മേഖലകളില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥലം ലഭിച്ചിട്ടുണ്ട്. എന്നിട്ടും അവിടെ റോഡ് വികസനം നടത്താത്തതെന്തെന്ന് സംസ്ഥാന സര്‍ക്കാര്‍ രണ്ടാഴ്ചക്കകം അറിയിക്കണമെന്നാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് പി.ആര്. രാമചന്ദ്ര മേനോനും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് ഉത്തരവിട്ടിട്ടുള്ളത്. ഹര്‍ജികള്‍ രണ്ടാഴ്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കും.
ദേശീയപാത 47, 17 എന്നിവ 45 മീറ്ററിനേക്കാള്‍ കുറയ്ക്കരുതെന്ന് കാണിച്ച് വടകര സ്വദേശികളായ എം.പി. സുരേഷ് ബാബുവിന്റെയും മറ്റും ഹര്‍ജികള്‍ പരിഗണിക്കവേയാണ് ഈ ഇടക്കാല ഉത്തരവ്.
Comments