ദേശീയപാതയില്‍ കായംകുളം കരീലക്കുളങ്ങരയില്‍ തിങ്കളാഴ്ച രാത്രി പത്തിന് നടന്ന വാഹനാപകടത്തില്‍ മരിച്ചവരുടെയെണ്ണം അഞ്ചായി. ആലപ്പുഴ വട്ടയാര്‍ തൈപ്പറമ്പില്‍ ആന്റണി, ഭാര്യ ടെല്‍മ, മകള്‍ അനു, ആന്റണിയുടെ പിതാവ് സേവ്യര്‍, മാതാവ് സലോമി എന്നിവരാണ് മരിച്ചത്.
ഇവര്‍ സഞ്ചരിച്ച കാറും കണ്ടയ്നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചത്. ആന്റണി, ഭാര്യ ടെല്‍മ, പിതാവ് സേവ്യര്‍ എന്നിവര്‍ തിങ്കളാഴ്ച തന്നെ മരിച്ചിരുന്നു. സലോമി, അനു എന്നിവര്‍ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്. പരിക്കേറ്റ മൂന്നുപേര്‍ എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. കൊല്ലത്ത് നടന്ന വിരുന്നില്‍ പങ്കെടുത്ത് മടങ്ങവെയാണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്.
Comments