സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ മുഖ്യപത്രാധിപര്‍ തരുണ്‍ തേജ് പാലിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. മെയ് 19 ന് സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാലജാമ്യം അനുവദിച്ചിരുന്നു. 18 ന് അന്തരിച്ച അമ്മയുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കാനായിരുന്നു ഇത്. എന്നാല്‍ നടപടിക്രമങ്ങള്‍ നീണ്ടതുമൂലം അദ്ദേഹത്തിന് ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. ഇടക്കാലജാമ്യം കോടതി പിന്നീട് നീട്ടിയിരുന്നു.
Comments