സുപ്രീംകോടതി ജഡ്ജിയായി നിയമിക്കുന്നതിന് കൊളീജിയം ശുപാര്‍ശ ചെയ്ത ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേര് ഒഴിവാക്കിയത് തന്റെ സമ്മതത്തോടെയല്ലെന്ന് ചീഫ് ജസ്റ്റിസ് ആര്.എം. ലോധ വ്യക്തമാക്കി. അതേസമയം, ജുഡീഷ്യറിയുടെ നിഷ്പക്ഷതയില്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഏകപക്ഷീയമായിട്ടാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ പേരൊഴിവാക്കിയതെന്ന് ലോധ കുറ്റപ്പെടുത്തി. ജസ്റ്റിസ് ബി.എസ്. ചൗഹാന്റെ യാത്രയയപ്പ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗോപാല്‍ സുബ്രഹ്മണ്യം തനിക്കയച്ച കത്ത് പരസ്യപ്പെടുത്തിയതില്‍ നിരാശയുണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സമ്മതം പിന്‍വലിച്ചു കൊണ്ടുള്ള തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 30 വാക്കുകളുള്ള മറുപടിയാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു .
Comments