ചെന്നൈയില്‍ ശനിയാഴ്ച വൈകീട്ട് തകര്‍ന്നുവീണ കെട്ടിടഅപകടത്തില് മരിച്ചവരുടെ എണ്ണം 33 ആയി ഉയര്‍ന്നു. ഇതില്‍ ആറ് ആന്ധ്രസ്വദേശികളും നാല് ഒഡിഷക്കാരും ആറ് തമിഴ്നാട്ടുകാരും ഉള്‍പ്പെടും. 27 പേരെ ജീവനോടെ പുറത്തെടുക്കാനായി. കാണാതായവരുടെ കണക്കനുസരിച്ച് അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനെട്ടുപേര് കൂടി അകപ്പെട്ടതായാണ് സൂചന. ഇതില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടും. മരിച്ച 14 പേരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പതിനഞ്ച് മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിയാനുണ്ട്.
Comments