സുനന്ദ പുഷ്കറിന്‍െറ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തിരിമറിനടന്നതായി പോസ്റ്റുമാര്‍ട്ടം നടത്തിയ ഡോക്ടര്‍. ശശിതരൂരും മുന്‍ ആരോഗ്യമന്ത്രി ഗുലാം നബി ആസാദും സമ്മര്‍ദം ചെലുത്തി ആവശ്യപ്രകാരമുള്ള റിപ്പോര്‍ട്ട് എഴുതി വാങ്ങിയെന്നാണ് ആരോപണം. പോസ്റ്റ് മോര്‍ട്ടത്തിന് നേതൃത്വം നല്കിയ ഡോക്ടര്‍ സൂധീര്‍ ഗുപ്തയാണ് വെളിപ്പെടുത്തലുമായി രംഗത്തത്തെിയത്.
സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റീവ്ട്രൈബ്യൂണലില് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഡോ. സൂധീര്‍ ഗുപ്തയുടെ വെളിപ്പെടുത്തല്‍. സുനന്ദയുടെ യഥാര്‍ത്ഥ മരണവിവരം മറച്ചുവെച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് നല്കാന് സമ്മര്‍ദമുണ്ടായെന്നാണ് സത്യവാങ് മൂലത്തിന്റെ ഉള്ളടക്കം. ഇതില്‍ മുന്‍ കേന്ദ്ര മന്ത്രിമാരായ ശശി തരൂരിന്റെയും ഗുലാംനബി ആസാദിന്റെയും പേരുകള്‍ എടുത്തുപറയുന്നുമുണ്ട്. എയിംസിന്റെ പ്രസിഡന്റും ആരോഗ്യമന്ത്രിയുമായിരുന്ന ഗുലാം നബിആസാദ് വിഷയം മൂടിവെക്കുന്നതിനുവേണ്ടി അധാര്‍മികമായ രീതിയില്‍ ഇടപെട്ടുവെന്നാണ് ഡോ. ഗുപ്തയുടെ ആരോപണം.
Comments