അവസാന നിമിഷം.രണ്ടു മിനിട്ടിന്റെ വേഗം മാത്രം. ലോകം മുഴുവന്‍ അര്‍ജന്റീന- സ്വിറ്റ്സർലാന്‍ഡ് മത്സരത്തിന്റെ ആകാംഷയില്‍. കളി സമയം കഴിഞ്ഞു എക്സ്ട്രാ ടൈമിലേക്ക്.
അധിക സമയവും കഴിയാറായി. ഷൂട്ടൌട്ടിലേക്ക് കാര്യങ്ങള്‍ പോയാല്‍ ....കഥ വഴിമാറും.
അതാ വരുന്നു മെസി.മദ്ധ്യവരയ്ക്കടുത്തുനിന്ന് ഉശിരന്‍ വേഗത്തിൽ ഡ്രിബിൾ ചെയ്ത് കയറിയ മെസിയുടെ ക്രോസ്. എയ്ഞ്ചല്‍ ഡി മരിയയിലൂടെ അത് വലയിലേക്ക് ഭംഗിയായി ഫിനിഷ് ചെയ്തു. ഗാലറി ഇളകിമറിഞ്ഞു..ഒപ്പം ലോകവും.
Comments