ന്യൂഡല്‍ഹി: സുനന്ദപുഷ്കറിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തിരുത്താന്‍ ശശിതരൂര്‍ ഇടപെട്ടതായ ഡോക്ടര്‍ സുധീര്‍ ഗുപ്തയുടെ ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്ഷവര്ധന് ഉത്തരവിട്ടു.വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് എയിംസ് ഡയറക്ടറോട് ആവശ്യപ്പെട്ടു.
ശശി തരൂരിനെതിരായി എയിംസ് അധികൃതരുടെ പരാതി ലഭിച്ചിരുന്നതായി കേന്ദ്ര മന്ത്രി ഹര്‍ഷ് വര്ധന് നേരത്തെ പ്രതികരിച്ചിരുന്നു. ഡോക്ടര്‍ സുധീര്‍ ഗുപ്ത ആരോഗ്യമന്ത്രാലയത്തിനും ചീഫ് വിജിലന്‍സ് കമ്മീഷനും റിപ്പോര്‍ട്ട് തിരുത്താന്‍ ശശി തരൂര്‍ ഇടപ്പെട്ടതായി കാണിച്ച് കത്ത് നല്‍കിയിരുന്നു.
Comments