മതേതരത്വ നിലപാട് കാത്തുസൂക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് ജാഗ്രത പാലിക്കണമെന്നാണ് മുതിര്‍ന്ന നേതാവ് എ കെ ആന്റണി ഉദ്ദേശിച്ചതെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. മതേതരത്വത്തില്‍ അടിയുറച്ച് വിശ്വസിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എന്നാല്‍ ഈ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവര്‍ ബോധപൂര്‍വം വിമര്‍ശം ഉന്നയിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ ജാഗ്രതവേണമെന്നാണ് ആന്റണി ചൂണ്ടിക്കാട്ടിയതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന ചടങ്ങിലാണ് ആന്റണി മതേതരത്വം സംബന്ധിച്ച പരാമര്‍ശം നടത്തിയത്. ചില വിഭാഗങ്ങളിലേക്ക് ചാഞ്ഞതാണ് കോണ്‍ഗ്രസിന്റെ മതേതരത്വ നലപാടെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ടെന്ന് ആന്റണി പറഞ്ഞിരുന്നു.
Comments