ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി.ക്കും മറ്റ് പൊതുസ്ഥാപനങ്ങള്ക്കുമുണ്ടാവുന്ന നഷ്ടം ഉത്തരവാദികളില്‍ നിന്ന് ഈടാക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടാക്കണമെന്ന് ഹൈക്കോടതി. നഷ്ടപരിഹാരത്തിനുള്ള അപേക്ഷ ക്ഷണിക്കല്‍, നഷ്ടം കണക്കാക്കി ഉത്തരവാദികളില്‍ നിന്ന് ഈടാക്കി നല്കല് എന്നിവയില്‍ സ്വമേധയാ നടപടിയെടുക്കാന്‍ ഒരു അതോറിറ്റിയെ അധികാരപ്പെടുത്തി സര്‍ക്കാര്‍ നിയമമുണ്ടാക്കണം. അത്തരം നടപടികളിലൂടെ മാത്രമേ നിര്‍ബന്ധിത ഹര്‍ത്താലെന്ന പ്രശ്നം ഇല്ലാതാക്കാനാവൂ എന്ന് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂരും ജസ്റ്റിസ് എ.എം. ഷഫീക്കും ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചു.
Comments