സുഡാനിലെ അല്ദിബൈബ് മേഖലയിലുണ്ടായ ഗോത്രസംഘങ്ങളുടെ ആക്രമണങ്ങളില്‍ 150 പേര് മരിച്ചതായി സുഡാനീസ് മീഡിയ സെന്റര്‍ റിപ്പോര്‍ട്ടുചെയ്തു. മെസിരിയ ഗോത്രത്തിലെ അല്സിയൗദ്, അല്‍വാദ് ഒമ്രാന് സംഘങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. എണ്ണപ്പാടത്തിനുസമീപമുള്ള തരിശ് പ്രദേശത്തിന്റെ ഉടമസ്ഥാവകാശത്തിനുവേണ്ടിയായിരുന്നു ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്. പ്രദേശത്തെ ഗവര്‍ണറുടെ നേതൃത്വത്തില്‍ സമാധാനശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ജൂണില്‍ ഇവിടെയുണ്ടായ ആക്രമണങ്ങളില്‍ 46 പേര് കൊല്ലപ്പെട്ടിരുന്നു. സുഡാനിലെ ഏറ്റവും സമ്പുഷ്ടമായ എണ്ണപ്പാടങ്ങള്ക്കുസമീപമുളള തരിശ് ഭൂമിക്കുവേണ്ടി ഗോത്രസംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ പതിവാണ്.
Comments