ജാര്‍ഖണ്ഡില്‍ മാവോവാദി ആക്രമണത്തില്‍ സി ആര് പി എഫ് സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് എച്ച് കെ ഝാ കൊല്ലപ്പെട്ടു. മാവോവാദികള്‍ക്കുവേണ്ടി തിരച്ചില്‍ നടത്തിയ സി ആര് പി എഫിന്റെയും പോലീസിന്റെയും സംഘത്തിനുനേരെ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്. ഗിരിദി ജില്ലയിലെ ലഖേരി പ്രദേശത്തായിരുന്നു ആക്രമണം. സുരക്ഷാസേനയും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടല്‍ മണിക്കൂറുകള്‍ നീണ്ടു. ഗുരുതരമായി പരിക്കേറ്റ സൈനിക ഓഫീസര്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. രണ്ട് മാവോവാദികളെ സുരക്ഷാസൈന്യം പിടികൂടിയിട്ടുണ്ട്. നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.
Comments