പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജമ്മു-കശ്മീര്‍ സന്ദര്‍ശനം ആരംഭിച്ചു. കത്രയില്‍ നിന്ന് ഉദ്ദംപൂര്‍ വഴി ഡല്‍ഹിയിലേക്കുള്ള ട്രെയിന്‍ സര്‍വീസ് മോദി ഫ്ലാഗ് ഓഫ് ചെയ്തു. മാതാ വൈഷ് േണാ ദേവി തീര്‍ത്ഥാടകരെ ഉദ്ദേശിച്ചാണ് ഈ െട്രയിന്‍ സര്‍വീസ് ആരംഭിച്ചത്. കത്ര സ്റ്റേഷനില്‍ നടന്ന ചടങ്ങില്‍ ജമ്മു-കശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, റെയില്‍വേ മന്ത്രി സദാനന്ദ ഗൗഡ, മുതിര്‍ന്ന റെയില്‍വേ ഉ േദ്യാഗസ്ഥര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. താഴ്വരയിലെ അതിര്‍ത്തി പട്ടണമായ ഉറിയില്‍ ജലവൈദ്യുതി പദ്ധതിയും മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. സന്ദര്‍ശനവേളയില്‍ പ്രദേശത്തെ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. ശ്രീനഗറില്‍നിന്ന് ബാരാമുല്ല ജില്ലയിലെ ഉറി വരെയുള്ള 87 കിലോമീറ്റര്‍ ഹൈവേയില്‍ സുരക്ഷ കര്‍ശനമാക്കി.
ബദാമി ബാഗിലെ ഹെഡ്ക്വാര്‍ട്ടേഴ്സില്‍ വെള്ളിയാഴ്ച നടക്കുന്ന ഉന്നത സുരക്ഷാ അവലോകന യോഗത്തില്‍ മോദി അധ്യക്ഷത വഹിക്കും.
Comments