ജഡ്ജിമാരുടെ നിയമനപട്ടികയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യത്തെ ഒഴിവാക്കിയതിലുള്ള അതൃപ്തി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം അറിയിച്ചു. കേന്ദ്ര നിയമ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ചീഫ് ജസ്റ്റിസ് ആര്.എം. ലോധ എതിര്‍പ്പ് അറിയിച്ചത്.ജഡ്ജിമാരുടെ നിയമന പട്ടികയില്‍ നിന്ന് ഒരാളെ ഒഴിവാക്കുമ്പോള്‍ സുപ്രീംകോടതിയെ അറിയിക്കേണ്ടതാണ്. എന്നാല്‍ ഇത്തരം നടപടി കേന്ദ്രസര്‍ക്കാരിന്‍െറ ഭാഗത്ത് നിന്ന് ഉണ്ടായില്ല. സര്‍ക്കാരിന്‍െറ നടപടി ഏകപക്ഷിയവും ജൂഡീഷ്യറിക്കുമേലുള്ള കടന്നുക്കയറ്റുമാണ്. സര്‍ക്കാര്‍ തീരുമാനം തന്‍െറ അറിവോ സമ്മതമോ കൂടാതെയാണ്. ഇത്തരം നടപടി അംഗീകരിക്കാനാവില്ളെന്നും ഇനി ആവര്‍ത്തിക്കരുതെന്നും ആര്.എം ലോധ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
Comments