ഇറാക്കിലെ വിമതസേനയുടെ പിടിയിലുള്ള നഴ്സുമാര്‍ ശനിയാഴ്ച നാട്ടിലെത്തിയെക്കും പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തിലെത്തുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. നഴ്സുമാരെ കൊണ്ടുവരുന്നതിന് ഇന്ന് വൈകുന്നേരം ആറിന് ഡല്‍ഹിയില്‍ നിന്ന് എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനം പുറപ്പെടും. കേരളത്തിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും ഒരോ പ്രതിനിധികള്‍ വിമാനത്തില്‍ ഇര്ബനിലേക്ക് പോകും. വെള്ളിയാഴ്ച രാത്രിയോടെ ഇര്‍ബില്‍ വിമാനത്താവളത്തില്‍ നിന്ന് നഴ്സുമാരുമായി വിമാനം ഇന്ത്യയിലേക്ക് തിരിക്കും. ശനിയാഴ്ച പുലര്‍ച്ചെയോടെ നഴ്സുമാര്‍ നാട്ടിലെത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
Comments