തിരുവനന്തപുരം: കുടുംബശ്രീ ജൈവകൃഷി പദ്ധതിയുടെ ഗുഡ്വില് അംബാസഡറായി നടി മഞ്ജുവാര്യര്‍ ചുമതലയേറ്റു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ മന്ത്രി എം.കെ. മുനീറാണ് മഞ്ജുവിനെ ഗുഡ്വില് അംബാസഡറാക്കിയുള്ള പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് കുടുംബശ്രീ വനിതകളുമായി സംസാരിച്ച മഞ്ജു തന്‍െറ പുതിയ ചിത്രമായ 'ഹൗ ഓള്‍ഡ് ആര് യു'വിലെ നിരുപമ രാജിവ് എന്ന കഥാപാത്രത്തെക്കുറിച്ച് വാചാലയായി. വിഷവിമുക്ത പച്ചക്കറി ഉല്പാദനം പ്രോത്സാഹിപ്പിക്കേണ്ടതിന്െറ അവശ്യകതയെക്കുറിച്ച് സംസാരിച്ച മഞ്ജു പദ്ധതിക്ക് എല്ലാ വിധ സഹായങ്ങളും ചെയ്യുമെന്ന് പറഞ്ഞു.
ആദ്യം മഞ്ജുവാര്യര്‍ ബ്രാന്‍ഡ് അംബാസഡര്‍ ആകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. ഗുഡ്വില് അംബാസഡറാക്കിയതിലൂടെ കുടുംബശ്രീ ലാഭിച്ചത് ലക്ഷങ്ങളാണ്. കുടുംബശ്രീയുടെ ഷീ ടാക്സിയുടെ ഗുഡ്വില് അംബാസഡറാണ് നിലവില്‍ മഞ്ജു.
Comments