ഗോവ ഗവര്‍ണര്‍ ബി.വി വാഞ്ചു രാജിവെച്ചു. അഗസ്റ്റ വെസ്റ്റ് ലാന്‍ഡ് വി വി ഐ പി ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന്റെ രാജി.
വി.വി.ഐ.പി. ഹെലികോപ്റ്റര്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനി ഫിന് മെക്കാനിക്കയുമായി ഒപ്പിട്ട കരാറില്‍ 360 കോടി രൂപയുടെ അഴിമതി നടന്നുവെന്നാണ് കേസ്. ഫിന്മെക്കാനിക്കയുടെ ഉപകമ്പനിയാണ് അഗസ്തവെസ്റ്റ്ലന്‍ഡ്.
ഇതേ ഇടപാടില്‍ സി.ബി.ഐ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന എം കെ നാരായണന് രാജിവച്ചിരുന്നു.
Comments