സോളാര്‍ ഇടപാടില്‍ മന്ത്രിമാരോ ഉന്നത രാഷ്ട്രീയക്കാരോ തനിക്ക് പ്രേരണയോ സഹായമോ നല്‍കിയിട്ടില്ലെന്ന് സരിതാ നായര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുമ്പാകെ ബോധിപ്പിച്ചു. ജസ്റ്റീസ് ജി. ശിവരാജന് കമ്മീഷന് നല്‍കിയിരുന്ന പത്തോളം ചോദ്യങ്ങള്‍ക്ക് സരിത രേഖാമൂലം മറുപടി നല്‍കിയിട്ടുണ്ട്. സോളാര്‍ ഇടപാടുകളെ കുറിച്ചുള്ള ആരോപണങ്ങള്‍ അന്വേഷിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുള്ളത്.
സോളാര്‍ ബിസിനസ്സില്‍ നിന്ന് കിട്ടിയിട്ടുള്ള തുകകള്‍ ഏതെങ്കിലും മുതിര്‍ന്ന രാഷ്ട്രീയക്കാെരയോ മറ്റാെരയോ നിങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ വിശദാംശങ്ങള്‍ നല്‍കാനാണ് കമ്മീഷന് ആവശ്യപ്പെട്ടത്. ആരെയും തുക ഏല്‍പ്പിച്ചിട്ടില്ലെന്നും രാഷ്ട്രീയക്കാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സരിത പറഞ്ഞു.
Comments