മുംബൈ: ആത്മഹത്യ ചെയ്ത ബോളിവുഡ് നടി ജിയാ ഖാന്‍െറ അമ്മ റാബിയാ ഖാനെതിരെ 100 കോടിയുടെ അപകീര്‍ത്തിക്കേസ്. ബോളിവുഡ് നടന് ആദിത്യ പഞ്ചോലിയും കുടുംബവുമാണ് ബോംബെ ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ആദിത്യയുടെ മകന് സൂരജ് പഞ്ചോലിക്കെതിരെ പൊലീസ് ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയിരുന്നു.
സമൂഹത്തിന്‍െറ മുമ്പില്‍ തങ്ങളെ അപമാനിക്കുന്ന രീതിയില്‍ റാബിയ ട്വീറ്റ് ചെയ്തുവെന്ന് ആദിത്യ പഞ്ചോലി, ഭാര്യ സറീന വഹാബ്, മകള്‍ സന എന്നിവര്‍ ഹര്‍ജിയില്‍ ആരോപിക്കുന്നു. അപകീര്‍ത്തികേസ് പരിഗണിക്കുന്നത് ജൂലൈ ഒമ്പതിലേക്ക് മാറ്റി.
കഴിഞ്ഞ ദിവസം ജിയാഖാന്െറ മരണം അന്വേഷിക്കുന്നത് കോടതി സി.ബി.ഐക്ക് വിട്ടിരുന്നു. തന്‍െറ മകളുടെ മരണം കൊലപാതകമാണ് എന്ന റാബിയാ ഖാന്‍െറ വാദം കണക്കിലെടുത്താണ് കോടതി നടപടി.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 3നാണ് ജിയയെ ജുഹുവിലെ ഫ്ളാറ്റില്‍ സീലിങ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്തെിയത്.
Comments