കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്േവയുടെ നീളം 3400 മീറ്ററാക്കുമെന്ന് ഉമ്മന്‍ചാണ്ടി. വിമാനത്താവളത്തിന്റെ ടെര്‍മിനല്‍ കെട്ടിടത്തിന് മട്ടന്നൂരില്‍ കല്ലിട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 75,000 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള ടെര്‍മിനലില്‍ 48 ചെക്ക് ഇന്‍ കൗണ്ടറും 32 എമിഗ്രേഷന്‍ കൗണ്ടറുമുണ്ടാകും. 16 എസ്കലേറ്റര്‍, 900 കാറുകള്‍ക്കും 25 ബസ്സുകള്‍ക്കുമുള്ള പാര്‍ക്കിങ് സൗകര്യം എന്നിവയുമുണ്ടാകും. മൊത്തം 498.7 കോടി രൂപയാണ് ചെലവ്.ആദ്യഘട്ടത്തില്‍ 3050 മീറ്റര്‍ റണ്‍വേ നിര്‍മിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. മാറ്റിവെയ്ക്കുന്ന പദ്ധതികള്‍ക്കെല്ലാം നേരിടുന്ന തടസ്സങ്ങള്‍ പരിഗണിച്ചപ്പോള്‍ ഇപ്പോള്‍ത്തന്നെ റണ്‍വേയുടെ നീളം 3400 മീറ്ററാക്കാന്‍ തീരുമാനിച്ചു. 75 ഏക്കര്‍ സ്ഥലംകൂടി ഏറ്റെടുക്കും. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Comments