തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ഗോഡൗണിന്‍െറ മതിലിടിഞ്ഞ് 11 മരണം. നിരവധി പേര് കുടുങ്ങി കിടക്കുന്നതായി പ്രാഥമിക വിവരം. പുലര്‍ച്ചെയാണ് ഗോഡൗണിന്‍െറ ചുറ്റുമതില്‍ നിലംപൊത്തിയത്. അപകടത്തില്പ്പെട്ടരില് അധികവും നിര്‍മാണത്തൊഴിലാളികളാണ്. മതിലിന് സമീപത്താണ് തൊഴിലാളികള്‍ കുടില്‍ കെട്ടിയിരുന്നത്. കുടിലിന് മുകളിലേക്ക് ചുറ്റുമതില്‍ തകര്‍ന്നു വീഴുകയായിരുന്നു.
അവിശിഷ്ടങ്ങള്ക്കിടയില് നിന്ന് ഒരു ആണ്‍കുട്ടിയെ രക്ഷപ്പെടുത്തി.
അപകടശബ്ദം കേട്ട പ്രദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. പൊലീസ്, അഗ്നിശമനസേന എന്നിവയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു.\
Comments