കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടി രൂപയുടെ വിദേശ കറന്‍സി കസ്റ്റംസ് അധികൃതര്‍ പിടികൂടി. ദുബൈയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ച വിദേശ കറന്‍സിയാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍, യു.എ.ഇ ദിര്‍ഹം, ഒമാന്‍ റിയാല്‍ എന്നിവയാണ് പിടികൂടിയത്. കറന്‍സി കൊണ്ടുപോകാന്‍ ശ്രമിച്ച മലപ്പുറം മമ്പാട് സ്വദേശി അഹ്മദ്, താമരശേരി സ്വദേശി നിസാമുദ്ദീന്‍ എന്നിവരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
Comments