എണ്ണകമ്പനികളിലെ ജീവനക്കാരോട് പാചകവാതകത്തിന് ലഭിക്കുന്ന സബ്സിഡി സ്വയം വേണ്ടന്നുവെക്കാന്‍ നിര്‍ദ്ദേശം. എണ്ണകമ്പനികളും പെട്രോളിയം മന്ത്രാലയവും അവരുടെ ജീവനക്കാരോടും സാമ്പത്തികമായി ഉയര്‍ന്നനിലയിലുള്ള മറ്റ് പൗരന്മാരോടും രാഷ്ട്രനിര്‍മാണത്തിന്റെ ഭാഗമായി ഈ ധനസഹായം വേണ്ടന്നുവെക്കണമെന്ന് ആഹ്വാനം ചെയ്തു. ബിപിസിഎല്‍, ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് എന്നീ എണ്ണകമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്കെല്ലാം കത്തയച്ചുകഴിഞ്ഞു. 1.8 മില്യണ്‍ ജീവനക്കാരാണ് ഇവിടെ ജോലിചെയ്തുവരുന്നത്. പാചകവാതക സബ്സിഡി കുറയ്ക്കുവാനായി കേന്ദ്ര സര്‍ക്കാര്‍ നടത്തിവരുന്ന ക്രിയാത്മകമായ നിലപാടുകളിലൊന്നാണിത്.
Comments