നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ രമേശ് ചെന്നിത്തല
Text Size
Story Dated: Sunday, July 06, 2014 05:10 hrs UTC
കൊച്ചി: പഞ്ചനക്ഷത്ര ഹോട്ടലുകളിലെ നിശാപാര്‍ട്ടികളില്‍ ലഹരി ഉപയോഗിക്കുന്നതിനെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കുറ്റവാളികള്‍ ഏത് വമ്പന്മാരാണെങ്കിലും അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. വലിയ ഹോട്ടലുകളിലെ റെയ്ഡുകള്‍ തുടരും. കഞ്ചാവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നവരെ അറസ്റ്റ് ചെയ്ത് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചെന്നിത്തല വാര്‍ത്താലേഖകരോട് പറഞ്ഞു.
കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
Comments