കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ് ഇന്നു മുതല്‍ നിരാഹാര സമരത്തില്‍. മധ്യപ്രദേശിലെ ഗുണ ജില്ലാ ആസ്ഥാനത്താണ് അദ്ദേഹം ഏഴു ദിവസത്തേക്ക് നിരാഹാരമിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളില്‍ സാമ്പത്തിക നഷ്ടം ഉണ്ടായ കര്‍ഷകരെ മധ്യപ്രദേശ് സര്‍ക്കാര്‍ സഹായിക്കാന്‍ തയ്യാറാകുന്നില്ളെന്നും ഇക്കാര്യത്തില്‍ അടിയന്തിര നടപടി വേണമെന്നും ആവശ്യപ്പെട്ടാണ് നിരാഹാരം.വെള്ളപ്പൊക്കത്തിലും മഴയിലും കൃഷി നശിച്ച പാവപ്പെട്ട കര്‍ഷകര്‍ക്ക് സഹായം അഭ്യര്‍ത്ഥിച്ച് ഗുണ ജില്ലാ കലക്ടര്‍ക്ക് താന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നെന്നും എന്നാല്‍ ഇക്കാര്യത്തില്‍ പിന്നീട് നടപടി ഉണ്ടായില്ലെന്നും അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചു.
Comments