ന്യൂഡല്‍ഹി: പ്രതിപക്ഷത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ പ്രതിക്ഷ നേതൃസ്ഥാനം കോണ്‍ഗ്രസിന് അവകാശപ്പെട്ടതാണെന്ന് അധ്യക്ഷ സോണിയ ഗാന്ധി.
തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കോണ്‍ഗ്രസ് സഖ്യകക്ഷികളെ പ്രഖ്യാപിച്ചിരുന്നു. ലോക്സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാന്‍ കോണ്‍ഗ്രസിന് അര്‍ഹതയുണ്ടെന്നും സോണിയ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ കോണ്‍ഗ്രസ് കോടതിയെ സമീപിക്കുമോ എന്ന ചോദ്യത്തിനോട് സോണിയ പ്രതികരിച്ചില്ല.
44 അംഗങ്ങളുള്ള കോണ്‍ഗ്രസാണ് ലോക്സഭയില്‍ രണ്ടാമത്തെ വലിയകക്ഷി. പ്രതിപക്ഷ നേതൃപദവിക്ക് ലോക്സഭയിലെ മൊത്തം അംഗബലത്തിന്റെ 10 ശതമാനം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിന്റെ ആവശ്യത്തെ ബി.ജെ.പി എതിര്‍ക്കുന്നത്.
എന്നാല്‍ ലോക്സഭ പ്രതിപക്ഷ നേതാവിന്റെ കാര്യത്തില്‍ പാര്‍ലമെന്‍്റ് ചട്ടമനുസരിച്ച് സ്പീക്കര്‍ തീരുമാനമെടുക്കുമെന്ന് പാര്ലമെന്്ററികാര്യമന്ത്രി എം.വെങ്കയ്യ നായിഡു പറഞ്ഞു.
Comments