കോടതി ഉത്തരവുകളെ ചവറ്റുകുട്ടയിലിടുന്നത് ഉദ്യോഗസ്ഥര്‍ പതിവാക്കിയിരിക്കുകയാണെന്ന് ഹൈകോടതി. ഉത്തരവുകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ല. സ്വന്തം ഇഷ്ടപ്രകാരമാണ് ഉദ്യോഗസ്ഥര്‍ പെരുമാറുന്നതെന്നും ജസ്റ്റിസ് പി.എന്‍. രവീന്ദ്രന് വാക്കാല്‍ നിരീക്ഷിച്ചു.
കോടതിയലക്ഷ്യ കേസില്‍ എറണാകുളം ജില്ലാ കലക്ടര്‍ എം. ജി. രാജമാണിക്യത്തെ നേരിട്ട് വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥ നടപടികളെ രൂക്ഷമായ ഭാഷയില്‍ കോടതി വിമര്‍ശിച്ചത്. രാഷ്ട്രപതിയെ പങ്കെടുപ്പിച്ച് കേരള പുലയര്‍ മഹാസഭ കൊച്ചിയില്‍ സംഘടിപ്പിച്ച സമ്മേളനത്തിന് വേണ്ടി സ്റ്റേജും പന്തലുമിട്ട വകയില്‍ കിട്ടാനുള്ള പണം നല്‍കാത്തതിനെതിരെ കരാറുകാരനായ ജിബിന്‍ ജേക്കബ് നല്കിയ കോടതിയലക്ഷ്യ ഹരജി പരിഗണിക്കവേയാണ് സിംഗിള്‍ബെഞ്ചിന്‍െറ ഈ നിരീക്ഷണം.
Comments