മുതിര്‍ന്ന ആര്.എസ്.എസ് നേതാവും സംഘടനയുടെ വക്താവുമായ രാം മാധവിനെ ബി.ജെ.പി നേതൃത്വത്തിലേക്ക് നിയോഗിക്കാന്‍ സംഘ്പരിവാര്‍ തീരുമാനിച്ചു.ഒരുമാസം മുമ്പെടുത്ത തീരുമാനത്തിന് ഇന്ന് നടന്ന സംഘ് യോഗമാണ് അംഗീകാരം നല്‍കിയത്. ബി.ജെ.പി നേതൃനിരയില്‍ ആര്.എസ്.എസ് മേധാവിത്വം അരക്കിട്ടുറപ്പിക്കാനാണ് പുതിയ നിയമനം.
ആര്.എസ്.എസ് നേതൃനിരയിലെ പ്രമുഖനായ രാം മാധവ് 2003 മുതല്‍ വക്താവായി പ്രവര്‍ത്തിക്കുന്നു. ബി.ജെ.പിയില്‍ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്ഥാനം രാം മാധവിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. രാം മാധവിനെ കൂടാതെ മുതിര്‍ന്ന ആര്.എസ്.എസ് നേതാവ് ശിവ പ്രകാശിനെയും ബി.ജെ.പിയിലേക്ക് നിയോഗിച്ചിട്ടുണ്ട്.
Comments