നെയ്മറുടെ ചികിത്സയ്ക്ക് കേരളത്തിന്റെ ആയുര്‍വേദം
Text Size
Story Dated: Tuesday, July 08, 2014 03:39 hrs UTC
ലോകകപ്പ് മത്സരത്തിനിടെ പരിക്കേറ്റ നെയ്മര്‍ക്ക് കേരളത്തില്‍ ചികിത്സ നല്‍കുന്നതിന്റെ സാധ്യത ആരാഞ്ഞ് ബ്രസീല്‍ അധികൃതര്‍ സര്‍ക്കാരിന് കത്തയച്ചു.വാരിയെല്ലിന് പരിക്കേറ്റ നെയ്മര്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കാണ് ശ്രമിക്കുന്നത്. നെയ്മറെ കേരളത്തിലേയ്ക്ക് കൊണ്ടുവരികയോ കേരളത്തില്‍ നിന്നുള്ള വിദഗ്ദ്ധരെ ബ്രസീലിലേയ്ക്ക് അയക്കുകയോ ചെയ്യാനാണ് ഇപ്പോള്‍ ആലോചന നടത്തുന്നത്. കൊളംബിയക്കെതിരായ മത്സരത്തിനിടെയാണ് നെയ്മര്‍ക്ക് പരിക്കേറ്റത്. കൊളംബിയന്‍ താരം സുനിഗയുടെ കാല്‍മുട്ട് കൊവണ്ടാണ് പരിക്കേറ്റത്. നട്ടെല്ലിന്റെ കശേരുവിന് പരിക്കേറ്റതിനെതുടര്‍ന്ന് നെയ്മര്‍ ചികിത്സയിലാണ്. ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസുമായി ന്ധപ്പെട്ടിട്ടുണ്ട്.. ഇതനുസരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുമായി രാത്രി തന്നെ ചര്‍ച്ച നടത്തി. നെയ്മറുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഡോക്ടര്‍മാര്‍ പഠിച്ചശേഷം നാളെ ഉച്ചയോടെ ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷനെ വിവരം അറിയിക്കും.
Comments