ബി.ജെ.പിയുടെ പുതിയ അധ്യക്ഷനായി അമിത്ഷായെ നിയമിച്ചതായി പാര്‍ട്ടിയുടെ നിലവിലെ അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ രാജ്നാഥ് സിങ്. ഇക്കാര്യം സംബന്ധിച്ച ഒൗദ്യോഗിക പ്രഖ്യാപനം ഇന്നുച്ചക്ക് ഉണ്ടായേക്കും. പുതിയ പദവിയില്‍ അമിത്ഷാക്ക് ആശംസകള്‍ നേരുന്നതായി അദ്ധ്യക്ഷ സ്ഥാനമൊഴിയുന്ന രാജ്നാഥ് സിങ് വ്യക്തമാക്കി.നരേന്ദ്ര മോദിയുടെ വിശ്വസ്തനായ അമിത്ഷാ പൊതു ബജറ്റിന് ശേഷം അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്ന് നേരത്തേ സൂചനയുണ്ടായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് നല്കിയ മിന്നും വിജയമാണ് ഷാക്ക് അധ്യക്ഷപദവിയിലേക്കുള്ള വഴി തുറന്നത്. അമിത്ഷാക്കൊപ്പം ആര്.എസ്.എസ് വക്താവ് രാം മാധവും പശ്ചിമ യുപി ക്ഷേത്ര പ്രചാരക് ശിവ് പ്രകാശും ബി.ജെ.പിയുടെ നിര്‍ണായക സ്ഥാനങ്ങളിലത്തെും.
Comments