റെയില്‍വെ ബജറ്റില്‍ കേരളത്തെ പൂര്‍ണമായി അവഗണിച്ചതില്‍ പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പാര്ലമെന്്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി. നേരത്തെ ചോദ്യോത്തര വേള തടസപ്പെടുത്തി പാര്ലമെന്്റിനുള്ളിലും എം.പിമാര്‍ പ്രതിഷേധം അറിയിച്ചു. എല്‍.ഡി.എഫ്-യു.ഡി.എഫ് എം.പിമാര്‍ ഒരുമിച്ചാണ് പ്രതിഷേധിച്ചത്. റെയില്‍ ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് പശ്ചിമ ബംഗാളില്‍ നിന്നുള്ള എം. പിമാരും പാര്ലമെന്്റിനുള്ളില് പ്രതിഷേധിച്ചു.
Comments