തിരുവനന്തപുരം: നെല്ലിയാമ്പതിയിലെ കരുണ എസ്റ്റേറ്റ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് വനം വകുപ്പ് റിപ്പോര്‍ട്ട്. വനം മേധാവി ഉള്‍പ്പെട്ട സമിതിയാണ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാരിന് സ്വീകരിക്കാവുന്നതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കരുണ എസ്റ്റേറ്റിന്‍െറ നികുതി സ്വീകരിച്ച നടപടി സംശയകരമാണ്. ഇക്കാര്യത്തില്‍ റവന്യൂ വകുപ്പിന് വീഴ്ചപറ്റി. വനം വകുപ്പിനോട് റവന്യു വകുപ്പ് എന്‍.ഒ.സി ആവശ്യപ്പെടാന്‍ പാടില്ലായിരുന്നെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Comments