കേന്ദ്ര ബജറ്റില്‍ ആദായ നികുതി പരിധി രണ്ട് ലക്ഷത്തില്‍ നിന്ന് രണ്ടര ലക്ഷമായി ഉയര്‍ത്തി. മൂതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില്‍ നിന്നും മൂന്നര ലക്ഷമായി ഉയര്‍ത്തി. ഭവന വായ്പാ പലിശയിലെ നികുതിയിളവ് ഒന്നര ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷമാക്കി ഉയര്‍ത്തി. സെക്ഷന്‍ 80 സി പ്രകാരമുള്ള ഇളവ് ഒരു ലക്ഷത്തില്‍ നിന്ന് ഒന്നര ലക്ഷമാക്കി ഉയര്‍ത്തി.
ആദായ നികുതിയുടെ ഘടനയിലും മാറ്റമില്ല. 60 പുതിയ ആദായ നികുതി സേവാ കേന്ദ്രങ്ങള്‍ കൂടി തുടങ്ങുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രത്യക്ഷ നികുതി നിരക്കില്‍ മാറ്റമില്ല. ഇടക്കാല ബജറ്റില്‍ ലക്ഷ്യമിട്ട പ്രത്യക്ഷ, പരോക്ഷ നികുതി വരുമാനംതന്നെയാണു പുതിയ ബജറ്റും മുന്നോട്ടുവയ്ക്കുന്നതെന്ന് അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
Comments