ബോളിവുഡ് നടി സൊഹ്റ സെഹഗാള്‍ (102) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലായിരുന്നു അന്ത്യം.
ബോളിവുഡിലെ ഏറ്റവും പ്രായം കൂടിയ നടിയായിരുന്നു സെഹഗാള്‍. 2007 ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ സാവരിയ എന്ന സിനിമയിലാണ് അവസാനമായി സെഹഗാള്‍ അഭിനയിച്ചത്. 2010ല്‍ രാജ്യം പത്മവിഭൂഷണ്‍ നല്കി ആദരിച്ചിട്ടുണ്ട്. ബോളിവുഡിനു പുറമെ ഹോളിവുഡിലും സെഹഗാള്‍ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ ആദ്യകാല അഭിനേത്രിയാണ് സൊഹ്റ സെഹഗാള്‍.
Comments