ബജറ്റില്‍ എക്സൈസ് തീരുവ കുറച്ചതിനു പിന്നാലെ പ്രീമിയം പെട്രോള്‍ (ബ്രാന്‍ഡഡ് പെട്രോള്‍) ലിറ്ററിന് അഞ്ചു രൂപ കുറച്ചു. സെന്‍ട്രല്‍ എക്സൈസ് തീരുവ 7.50 രൂപയില്‍ നിന്ന് 2.35 രൂപയായാണ് കുറച്ചത്. സാധാരണ പെട്രോളിനെ അപേക്ഷിച്ച് പ്രീമിയം പെട്രോളിന് തീരുവ കൂടുതലായിരുന്നു. ഇത് വിലയില്‍ വലിയ അന്തരത്തിനിടയാക്കുകയും പ്രീമിയം പെട്രോള്‍ വില്പനയെ സാരമായി ബാധിക്കുകയും ചെയ്തതാണ് തീരുവ കുറക്കാന്‍ പ്രേരിപ്പിച്ചത്. കുറവ് പ്രാബല്യത്തില്‍ വന്നതോടെ പ്രീമിയം പെട്രോളിന്‍െറ വില ഡല്‍ഹിയില്‍ ലിറ്ററിന് 83.03 രൂപയാണ്. സാധാരണ പെട്രോള്‍ വില 73.55 രൂപയും.
Comments