പുതുച്ചരേി ഗവര്‍ണര്‍ വിരേന്ദ്ര കടാരയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു. രാഷ്ട്രപതി ഭവനാണ് പിരിച്ചുവിടല്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആന്‍ഡമാന്‍-നിക്കോബാര്‍ ഗവര്‍ണര്‍ അജയ് കുമാറിനാണ് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ രാജ്യസഭാ അംഗവുമായിരുന്ന കടാരയെ കഴിഞ്ഞ വര്‍ഷമാണ് യു.പി.എ സര്‍ക്കാര്‍ പുതുച്ചരേി ഗവര്‍ണറായി നിയമിച്ചത്.
Comments