കോട്ടയം : കെ.കെ. റോഡില്‍ വടവാതൂരിനടുത്ത് താന്നിക്കപ്പടിയിലെ പെട്രോള്‍ പമ്പില്‍ തീപ്പിടിച്ച് യുവാവിന് പരിക്കേറ്റു. പമ്പിലെ ജീവനക്കാരന് ബിബിനാണ് പൊള്ളലേറ്റത്. രാവിലെ ആറുമണിയോടെയാണ് സംഭവം. പമ്പിലെ ജനറേറ്ററില്‍ നിന്ന് തീപടര്‍ന്നതാണെന്ന് കരുതുന്നു. ജീവനക്കാരും അഗ്നിശമനസേനയും ചേര്‍ന്ന് തീയണച്ചു. തീകൂടുതല്‍ പടരാഞ്ഞത് വന്‍ദുരന്തമാണ് ഒഴിവാക്കിയത്.
Comments