ബ്രിക്സ് വികസന ബാങ്കിന്റെ ആസ്ഥാനം ചൈനയില്‍. പ്രസിഡന്റ് സ്ഥാനം ഇന്ത്യക്ക്.
ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചൈനയുടെ പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി ചര്‍ച്ച നടത്തി. ഇന്ത്യയും ചൈനയും അതിര്‍ത്തിപ്രശ്നം ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിച്ച് ലോകത്തിന് മാതൃകയാകണമെന്ന് ചര്‍ച്ചയ്ക്കിടെ നരേന്ദ്ര മോഡി പറഞ്ഞു. 80 മിനിറ്റ് നീണ്ട ചര്‍ച്ച ഫലപ്രദമായിരുന്നെന്ന് എന്ന് മോഡിയും ഷി ചിന്‍പിംഗും പറഞ്ഞു.
ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ച പാടില്ലെന്ന് മോഡി അഭിപ്രയപ്പെട്ടു. അഫ്ഗാനിസ്ഥാന് മുതല്‍ ആഫ്രിക്ക വരെയുള്ള മേഖല അസ്വസ്ഥവും സംഘര്‍ഷഭരിതവുമാണെന്നും ഇതിനെ നിശ്ശബ്ദ കാഴ്ചക്കാരായി നോക്കിനിന്നാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും മൊഡി പറഞ്ഞു.ഭീകരപ്രവര്‍ത്തനം മനുഷ്യരാശിക്കെതിരാണ്. അതിനോട് മൃദുസമീപനം പാടില്ല മോഡി കൂട്ടുചേര്‍ത്തു.
Comments