ഹൈക്കോടതി വിധി പരിഗണിച്ച് പ്ലസ് ടു ഇല്ലാത്ത എല്ലാ പഞ്ചായത്തുകളിലെയും ഹൈസ്കൂളുകളില്‍ പ്ലസ് ടു കോഴ്സ് തുടങ്ങുന്നതിന് പ്രത്യേക മന്ത്രിസഭാ യോഗം അനുമതി നല്കി.
ഇതിന് പുറമെ, നേരത്തെ മരവിപ്പിച്ചിരുന്ന പട്ടിക പരിഗണനയ്ക്ക് എടുക്കും. എറണാകുളം മുതല്‍ കാസര്‍കോട് വരെയുള്ള സ്കൂളുകളാണ് ഈ പട്ടികയിലുള്ളത്. ഇതിലെ അര്‍ഹമായവയ്ക്ക് അനുമതി നല്‍കും. സ്കൂള്‍ അനുവദിക്കുന്നത് സംബന്ധിച്ച ചര്‍ച്ച ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗത്തില്‍ തുടരും. ഇതുസംബന്ധിച്ച തീര്‍പ്പ് മന്ത്രിസഭായോഗം മുഖ്യമന്ത്രിക്ക് വിട്ടിട്ടുമുണ്ട്. അധിക സാമ്പത്തിക ബാധ്യതകളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുന്നത്. പുതിയ ബാച്ചുകളും അനുവദിക്കും.
Comments