റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിനെ കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷണിച്ചു. ബ്രിക്സ് ഉച്ചകോടിക്കിടെ ചൊവ്വാഴ്ച രാത്രി ഇരുനേതാക്കളും 40 മിനുട്ടോളം കൂടിക്കാഴ്ച നടത്തി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ മോദിയെ പുടിന് അനുമോദിക്കുകയും ചെയ്തു.
ഡിസംബറില്‍ ഇന്ത്യയില്‍ സന്ദര്‍നത്തിന് എത്തുമ്പോള്‍ ഡല്ഹിക്കുപുറത്തും സന്ദര്‍ശനം നടത്താമെന്നു പറഞ്ഞായിരുന്നു മോദിയുടെ ക്ഷണം. കൂടംകുളം ആണവനിലയം സന്ദര്‍ശിക്കാമെന്നത് നല്ല ആശയമാണെന്നാണ് പുടിന് പ്രതികരിച്ചത്.
Comments