ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി വീണ്ടും നീക്കം തുടങ്ങി. മുതിര്‍ന്ന നേതാവ് ജഗദീഷ് മുഖിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപവത്കരിക്കാനാണ് ബി.ജെ.പി അണിയറനീക്കം നടത്തുന്നത്. 70 അംഗ സഭയില്‍ 31 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. അകാലിദളിന്റെ ഒരാളുടെ പിന്തുണ ഉണ്ടായാലും ഭൂരിപക്ഷം തികയ്ക്കാന്‍ നാല് പേരുടെ കുറവ്. എന്നാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് എം.എല്‍.എമാര്‍ തിരഞ്ഞെടുക്കപ്പെട്ടതോടെ ബി.ജെ.പിയുടെ അംഗബലം 28 ആയി ചുരുങ്ങി. ആം ആദ്മിയിലെയോ കോണ്‍ഗ്രസിലെയോ അംഗങ്ങളെ അടര്‍ത്തിയെടുക്കാനാണ് നീക്കം. 28 എം.എല്‍.എമാരുണ്ട് ആം ആദ്മിക്ക്. കോണ്‍ഗ്രസിന് എട്ടും. ഒരു എം.എല്‍.എക്ക് 20 കോടി രൂപ വീതം നല്കി പാര്‍ട്ടി പിളര്‍ത്താന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് ആം ആദ്മി നേതാവ് അരവിന്ദ് കെജ്രിവാള് ആരോപിച്ചു.
Comments