കണ്ണൂര്‍: റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് കൂടങ്കുളം ആണവ നിലയത്തിലേക്ക് വന്നാല്‍ തടയുമെന്ന് ആണവനിലയം ആക്ഷന്‍ കമ്മിറ്റി നേതാവ് എസ്.പി. ഉദയകുമാര്‍. വിദേശ സന്ദര്‍ശനത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍, കൂടങ്കുളത്തേക്ക് വരാന്‍ പുടിനെ അനുവദിക്കില്ളെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിലെ തരംതാണ റിയാക്ടര്‍ ഭാഗങ്ങളാണ് കൂടങ്കുളത്തേക്ക് കയറ്റുമതി ചെയ്യുന്നത്. ആണവ മാലിന്യം അവിടെ നിക്ഷേപിക്കാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ പറയുന്നത് അംബാനിയുടെയും മിട്ടലിന്െറയും വികസനമാണ്. ഞങ്ങള്‍ പറയുന്നത് കൂടങ്കുളത്തെ മീന്‍പിടിത്തക്കാരുടെ ജീവിത പ്രശ്നങ്ങളാണ്. രണ്ടും തമ്മില്‍ ആശയപരമായ വ്യത്യാസമുണ്ട്. ഇത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക് തയാറാവണം -ഉദയകുമാര്‍ പറഞ്ഞു.
Comments