മലപ്പുറത്ത് ബസ് മറിഞ്ഞ് മൂന്ന് പേര് മരിച്ചു ചാലിയം പരപ്പനങ്ങാടി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്അമീന് ബസാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ബസിന്റെ ഷാഫ്റ്റ് ഒടിഞ്ഞതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് ബസ് റോഡരികിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ പരപ്പനങ്ങാടി താലൂക്ക് ആശുപത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കും മാറ്റി. സ്കൂള്‍ കുട്ടികളുള്‍പ്പെടെ നിരവധി പേര് ബസിലുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
Comments