മോസ്കോ: 295 യാത്രക്കാരുമായി പോയ മലേഷ്യന്‍ എയര്‍ലൈന്‍ വിമാനം ഉക്രൈനില്‍ തകര്‍ന്നു വീണതായി റിപ്പോര്‍ട്ട്. ഉക്രൈനിലെ റഷ്യന്‍ അതിര്‍ത്തിയിലാണ് വിമാനം തകര്‍ന്ന് വീണതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആംസ്റ്റര്‍ഡാമില്‍ നിന്നും ക്വാലലമ്പൂരിലേക്ക് പോയ വിമാനമാണ് തകര്‍ന്നത്.വിമാനം വെടിവച്ചിട്ടതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മലേഷ്യന്‍ അധികൃതര്‍ അപകടം സ്ഥിരീകരിച്ചു. മലേഷ്യന്‍ പ്രധാനമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.
Comments