അമര്‍നാഥ് തീര്‍ത്ഥാടന കേന്ദ്രത്തിനു സമീപമുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് 32 മലയാളികളടക്കം 1500ലേറെ തീര്‍ത്ഥാടകര്‍ സ്ഥലത്ത് കുടുങ്ങി. അമര്‍നാഥില്‍ നിന്നും 16 കിലോമിറ്റര്‍ താഴെ ബാല്‍താലില്‍ തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നവരും കുതിരക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. അക്രമണത്തില്‍ ഭക്ഷണ വിതരണ കേന്ദ്രങ്ങള്‍ കത്തി നശിച്ചതോടെ തീര്‍ത്ഥാടകര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ ബുദ്ധിമുട്ടുകയാണ്.സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
Comments