യു.പി.യില്‍ നഴ്സിന്റെ മൃതദേഹം സ്കൂള്‍വളപ്പില്‍. വ്യാഴാഴ്ചയാണ് ലഖ്നൗ പി.ജി.ഐ. ആസ്പത്രിയിലെ നഴ്സിന്റെ മൃതദേഹം മോഹന്ലാല്ഗഞ്ജിലെ ഒരു സ്കൂള്‍വളപ്പില്‍ കാണപ്പെട്ടത്. പീഡനത്തിനുശേഷം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു മൃതദേഹം. 25-കാരിയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന സംഭവത്തില്‍ വ്യാപകപ്രതിഷേധം. സംഭവം അന്വേഷിക്കാന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉത്തരവിട്ടു. അന്വേഷണം നിരീക്ഷിക്കാന്‍ ചീഫ് സെക്രട്ടറി ആലോക് രഞ്ജനെ ചുമതലപ്പെടുത്തി. പീഡനങ്ങള്‍ തുടരുന്നത് സംസ്ഥാന സര്‍ക്കാറിന്റെ കഴിവുകേടാണെന്ന് ബി.ജെ.പി. സംസ്ഥാനഅധ്യക്ഷന് ലക്ഷ്മീകാന്ത് ബാജ്പേയി പറഞ്ഞു. കോണ്‍ഗ്രസ്, ബി.എസ്.പി, സി.പി.എം. കക്ഷികളും സര്‍ക്കാറിനെതിരെ രംഗത്തുവന്നു.
Comments